Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : School Kalotsavam

കലോത്സവത്തില്‍ ഇത്തവണ വിവാദങ്ങള്‍ വേവില്ല, രുചി വിളമ്പാന്‍ പതിവുപോലെ പഴയിടം വീണ്ടും

തൃ​ശൂ​ർ: സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ വേ​ദി​യി​ല്‍ ഇ​ത്ത​വ​ണ വി​വാ​ദ​ങ്ങ​ള്‍ വേ​വി​ല്ല. പ​ക​രം വേ​വു​ന്ന​ത് പ​ഴ​യി​ടം മോ​ഹ​ന​ന്‍ ന​മ്പൂ​തി​രി​യു​ടെ രു​ചി​പ്പെ​രു​മ മാ​ത്രം. 64-ാമ​ത് സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന്‍റെ ആ​ദ്യ ദി​വ​സം മു​ത​ല്‍ പ​ഴ​യി​ടം മോ​ഹ​ന​ന്‍ ന​മ്പൂ​തി​രി ക​ലോ​ത്സ​വം കാ​ണാ​നെ​ത്തു​ന്ന​വ​ര്‍​ക്ക് രു​ചി വി​ള​മ്പി​തു​ട​ങ്ങി. തു​ട​ര്‍​ച്ച​യാ​യി 22 വ​ര്‍​ഷ​ങ്ങ​ള്‍ പി​ന്നി​ടു​ന്നു സ്‌​കൂ​ള്‍ ക​ലോ​ത്സ​വ വേ​ദി​ക​ളി​ലെ പ​ഴ​യി​ടം കൈ​പ്പു​ണ്യ​ത്തി​ന്‍റെ പെ​രു​മ.

ക​ലോ​ത്സ വേ​ദി​യി​ലെ വി​ഭ​വ​ങ്ങ​ളെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​ങ്ങ​ളൊ​ക്കെ അ​ദ്ദേ​ഹ​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​ന്നേ അ​വ​സാ​നി​ച്ചു. വീ​ണ്ടും അ​ത്ത​രം വി​വാ​ദ​ങ്ങ​ളു​ടെ കെ​ട്ട​ഴി​ക്കാ​ന്‍ താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും സ്വാ​ദി​ഷ്ട​മാ​യ ഭ​ക്ഷ​ണം വി​ള​മ്പു​ക മാ​ത്ര​മാ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്നും പ​ഴ​യി​ടം ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

ക​ലോ​ത്സ​വേ​ദി​യി​ല്‍ വി​ള​മ്പു​ന്ന വി​ഭ​വ​ങ്ങ​ളി​ല്‍ മാം​സാ​ഹ​ര​വും ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്നു​ള്ള അ​ഭി​പ്രാ​യ​ങ്ങ​ളെ ചൊ​ല്ലി​യു​ള്ള വി​വാ​ദ​ങ്ങ​ളോ​ടാ​ണ് പ​ഴ​യി​ടം മു​ഖം തി​രി​ച്ച​ത്. തീ​ര്‍​ന്ന വി​ഷ​യ​ങ്ങ​ളെ കു​റി​ച്ച് വീ​ണ്ടും ച​ര്‍​ച്ച ചെ​യ്യാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഒ​രു​പാ​ട് പേ​ര്‍​ക്ക് പ​ല ത​ര​ത്തി​ലു​ള്ള ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ടാ​ക്കി​യ ഒ​രു വി​ഷ​യം കൂ​ടി​യാ​ണ​തെ​ന്നും പ​ഴ​യി​ടം പ​റ​ഞ്ഞു.

പ​ര​മാ​വ​ധി വൃ​ത്തി​യോ​ടെ​യാ​ണ് കു​ട്ടി​ക​ള്‍​ക്കും ക​ലോ​ത്സ​വ​ത്തി​നെ​ത്തു​ന്ന മ​റ്റെ​ല്ലാ​വ​ര്‍​ക്കും ഭ​ക്ഷ​ണം വി​ള​മ്പു​ന്ന​ത്. എ​ല്ലാ​വ​രും ആ​സ്വ​ദി​ച്ച് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് കാ​ണു​മ്പോ​ഴാ​ണ് ത​നി​ക്ക് സ​ന്തോ​ഷ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ലോ​ത്സ​വ​ത്തി​ന്‍റെ ഒ​ന്നാം ദി​വ​സം ച​ക്ക​പ്പ​ഴം പ്ര​ഥ​മ​ന്‍ വി​ള​മ്പി​യാ​ണ് പ​ഴ​യി​ടം ഉ​ച്ച​യൂ​ണി​ന് മാ​ധു​ര്യ​മേ​കി​യ​ത്. ഒ​മ്പ​തു​ത​രം ധാ​ന്യ​ങ്ങ​ള്‍ ചേ​ര്‍​ത്തു​ണ്ടാ​ക്കി​യ കൊ​ങ്ങി​ണി ദോ​ശ​യും പ്ര​ഭാ​ത ഭ​ക്ഷ​ണ​മാ​യി ഉ​ള്‍​പ്പെ​ടു​ത്തി പ​ഴ​യി​ടം ആ​ദ്യ ദി​വ​സം ത​ന്നെ പു​തു​മ വി​ള​മ്പി. ക​ലോ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യി കു​റ്റ​മ​റ്റ​രീ​തി​യി​ല്‍ ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യു​ന്ന​തി​നും ക​ല​വ​റ​യി​ലെ സ​ജീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യി വ​രു​ന്ന അ​ധ്വാ​ന​ത്തെ കു​റി​ച്ചും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

80 തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ടി​ചേ​ര്‍​ന്നാ​ണ് ക​ലോ​ത്സ​വ​ത്തി​ന് എ​ത്തി​ച്ചേ​രു​ന്ന എ​ല്ലാ​വ​ര്‍​ക്കും ഭ​ക്ഷ​ണം വി​ള​മ്പു​ന്ന​ത്. അ​ഞ്ച് ദി​വ​സ​ങ്ങ​ളി​ലാ​യി ര​ണ്ട​ര​ല​ക്ഷ​ത്തോ​ളം പേ​ര്‍​ക്ക് ഭ​ക്ഷ​ണം വി​ള​മ്പു​ക​യെ​ന്ന ഉ​ദ്യ​മ​മാ​ണ് താ​ന്‍ ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​തെ​ന്നും പ​ഴ​യി​ടം പ​റ​ഞ്ഞു.

ആ​ദ്യ ദി​വ​സം മാ​ത്രം ഉ​ച്ച​യൂ​ണോ​ടെ 20,000 ത്തി​ല്‍ അ​ധി​കം ആ​ളു​ക​ള്‍​ക്ക് ഭ​ക്ഷ​ണം വി​ള​മ്പി​യാ​താ​യാ​ണ് ക​ണ​ക്കു​ക​ള്‍. ആ​ദ്യ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ല്‍ തി​ര​ക്കേ​റു​മെ​ന്നും പ​ഴ​യി​ടം ക​ണ​ക്കു​കൂ​ട്ടു​ന്നു​ണ്ട്. അ​തു​കൊ​ണ്ട് ചി​ല​വ് അ​ല്‍​പം കൂ​ടി​യാ​ലും ഭ​ക്ഷ​ണ​ത്തി​ന്‍റെ രു​ചി​യി​ലും നി​ല​വാ​ര​ത്തി​ലും വി​ട്ടു​വീ​ഴ്ച ചെ​യ്യാ​ന്‍ പ​ഴ​യി​ടം ഒ​രു​ക്ക​മ​ല്ല.

District News

പാലാ ഉ​പ​ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വം: പാ​ലാ സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സി​ന് ഗ്രാ​ൻ​ഡ് ഓ​വ​റോ​ള്‍

പാ​ലാ: ഉ​പ​ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ 183 പോ​യി​ന്‍റ് നേ​ടി പാ​ലാ സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ ഓവ റോൾ ചാന്പ്യന്മാരായി.


179 പോ​യി​ന്‍റു​മാ​യി പാ​ലാ സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും 131 പോ​യി​ന്‍റ് നേ​ടി പ്ലാ​ശ​നാ​ല്‍ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ൾ മൂ​ന്നാം​സ്ഥാ​നവും നേ​ടി.


സ​മാ​പ​ന സ​മ്മേ​ള​നം പാ​ലാ സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ തോ​മ​സ് പീ​റ്റ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​ര്‍ ബി​ജി ജോ​ജോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​റെ​ജി​മോ​ന്‍ മാ​ത്യു, പാ​ലാ എ​ഇ​ഒ കെ.​ബി. സ​ജി, കൗ​ണ്‍​സി​ല​ര്‍ ലീ​നാ സ​ണ്ണി, സി. ​അ​നു​പ്, ജി​സ് കെ. ​തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ച

District News

കു​റ​വി​ല​ങ്ങാ​ട് ഉ​പ​ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വം ഇ​ന്നു മു​ത​ല്‍ പെ​രു​വ​യി​ല്‍

ക​ടു​ത്തു​രു​ത്തി: 64-ാമ​ത് കു​റ​വി​ല​ങ്ങാ​ട് ഉ​പ​ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വം ഇ​ന്നു​മു​ത​ല്‍ ഏ​ഴു വ​രെ പെ​രു​വ​യി​ല്‍ ന​ട​ക്കും. ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ആ​ന്‍​ഡ് വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, ഗ​വ​ണ്‍​മെ​ന്‍റ് ഗേ​ള്‍​സ് വൊ​ക്കേ​ഷ​ണ​ന്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി സ്‌​കൂ​ള്‍, സെ​ന്‍റ് ജോ​ണ്‍​സ് ദി ​ബാ​പ്റ്റി​സ്റ്റ് യാ​ക്കോ​ബാ​യ സി​റി​യ​ന്‍ ച​ര്‍​ച്ച് ഹാ​ള്‍, സെ​ന്‍റ് മേ​രീ​സ് ഓ​ര്‍​ത്ത​ഡോ​ക്സ് കാ​തോ​ലി​ക്കേ​റ്റ് സെ​ന്‍റ​ര്‍ ച​ര്‍​ച്ച് ഹാ​ള്‍ എ​ന്നീ വേ​ദി​ക​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്.


അ​ഞ്ചു വേ​ദി​ക​ളി​ലാ​യി 110 സ്‌​കൂ​ളു​ക​ളി​ല്‍നി​ന്ന് 257 ഇ​ന​ങ്ങ​ളി​ലാ​യി 4597 കൗ​മാ​രപ്ര​തി​ഭ​ക​ള്‍ പ​ങ്കെ​ടു​ക്കും. നാ​ലി​ന് രാ​വി​ലെ 9.30ന് ​ന​ട​ക്കു​ന്ന സ​മ്മേ​ള​നം മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ലാ​മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം സം​ഗീ​ത സം​വി​ധാ​യ​ക​നും വ​യ​ലി​നി​സ്റ്റു​മാ​യ വി​ഷ്ണു പ്ര​ശാ​ന്ത് നിർവഹിക്കും. ഏ​ഴി​ന് ന​ട​ക്കു​ന്ന സ​മാ​പ​നസ​മ്മേ​ള​നം സി.​കെ. ആ​ശ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. നാ​ലി​ന് ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​നസ​മ്മേ​ള​ന​ത്തി​ല്‍ മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. വാ​സു​ദേ​വ​ന്‍​നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കു​റ​വി​ല​ങ്ങാ​ട് എ​ഇ ഒ.​ ജ​യ​ച​ന്ദ്ര​ന്‍​പി​ള്ള മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.


ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് പു​ത്ത​ന്‍​കാ​ല, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ടി.​എ​സ്. ശ​ര​ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ കൊ​ട്ടു​കാ​പ്പി​ള്ളി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മി​നി മ​ത്താ​യി, കോ​മ​ള​വ​ല്ലി ര​വീ​ന്ദ്ര​ന്‍, അം​ബി​ക സു​കു​മാ​ര​ന്‍, ബെ​ല്‍​ജി ഇ​മ്മാ​നു​വ​ല്‍, എ​ന്‍.​ബി. സ്മി​ത തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കു

Latest News

Up